Pastor K M JOSEPH

Pastor K M Joseph

[toggle type=”gray” title=”” active=”active”]Pastor_KM_Joseph ഇന്ത്യ പെന്തെകോസ്തു ദൈവസഭയിൽ ജനാധിപത്യ ഭരണക്രമവും തിരെഞ്ഞെടുപ്പുകളും നിലവില വന്നശേഷം ഏറ്റവുമധികം ഔദ്യോഗിക സ്ഥാനങ്ങളിലേക്ക് തിരെഞ്ഞെടുക്കപ്പെട്ട സഭ നേതാവാണ്‌ പാസ്ടർ കെ എം ജോസഫ്‌. കോട്ടയം അന്ചെരിൽ എബ്രഹാം മാത്യു വിന്റെ മകനായി 1934 ഇൽ ജനിച്ചു. 1954 ഇൽ മർച്ചന്റ് നേവിയിൽ ജോലിയിൽ പ്രവേശിച്ചു. കപ്പൽ യാത്രക്കിടെ ന്യൂസീലാൻഡിൽ വെച്ച് 1954 ഇൽ രക്ഷിക്കപ്പെട്ടു സ്നാനപ്പെട്ടു . 1967 ഇൽ കപ്പൽ ജോലി ഉപേക്ഷിച്ചു ന്യൂസീലാൻഡിൽ തന്നെ ദൈവവചനം പഠിച്ചു. തുടർന്ന് കുറച്ചു കാലം അവിടെ സഭ ശുശ്രൂഷകനായി സേവനമനുഷ്ടിച്ചു.
മടങ്ങി നാട്ടിലെത്തിയ പാസ്ടർ കെ എം ജോസഫ്‌ ഐ പി സി യുടെ വടവാതൂർ , വാകത്താനം , കുമാരനെല്ലൂർ സഭകളിൽ ശുശ്രൂഷകനായി. തുടർന്ന് പെരുമ്പാവൂർ കേന്ദ്രമാക്കി വടക്കൻ തിരുവിതംകൂരിലെക്കു പ്രവര്ത്തന മേഖല മാറ്റി. അഗപ്പേ ബൈബിൾ കോളേജ് , ചില്ട്രെൻസ് ഹോം എന്നിവ സ്ഥാപിച്ച് ശക്തമായ പ്രവർത്തനങ്ങൾ നടത്തി. 1981 ഇൽ ഐ പി സി വാളകം സെന്റെർ ശുശ്രൂഷകനായി. പിന്നീട് പെരുമ്പാവൂർ സെന്റർ ശുശ്രൂഷകനായി തുടരുന്നു. 1994 ഇൽ ഐ പി സി സ്റ്റേറ്റ് വൈസ് പ്രസിടെന്റായി തിരെഞ്ഞെടുക്കപ്പെട്ടു. പിന്നീട് ജനറൽ വൈസ് പ്രസിഡണ്ട്‌ രണ്ടു തവണ ജനറൽ പ്രസിഡണ്ട്‌, ജനറൽ സെക്രട്ടറി , രണ്ടു തവണ ഐ പി സി കേരള സ്റ്റേറ്റ് പ്രസിഡണ്ട്‌ എന്നീ പദവികൾ വഹിച്ച ശേഷം 2012 ഇൽ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് വിരമിച്ചു.
[/toggle]

[toggle type=”gray” title=”” active=”active”]


Pr. K M Joseph | Sunday Worship | IPC GENERAL CONVENTION KUMBANAD 2016


[/toggle]