Evangelist KANAM ACHEN (P I ABRAHAM)

Evangelist Kanam Achen (P I Abraham)

[toggle type=”gray” title=”” active=”active”]Kanam_Achenയാക്കോബായ സഭയിൽ വൈദികനായിരിക്കെ പെന്തകോസ്ത് വിശ്വാസം സ്വീകരിച്ച റവ. പി ഐ എബ്രഹാം , കാനം അച്ചൻ എന്ന പേരിൽ പെന്തകോസ്ത് സമൂഹത്തിൽ അറിയപ്പെടുന്നു. അനുഗ്രഹീതനായ പ്രസംഗകൻ, പ്രഗത്ഭനായ എഴുത്തുകാരൻ എന്നീ നിലകളിൽ അര നൂറ്റാണ്ടിലേറെ പെന്തകോസ്ത് മുന്നേറ്റത്തിന്റെ കൂടെ സഞ്ചരിച്ച വ്യക്തിയാണ് ഈ മുന് വൈദീകൻ.
1938 ഇൽ കോട്ടയം ജില്ലയിൽ ചെലക്കൊമ്പു ഗ്രാമത്തിൽ പാറക്കൽ എന്ന യാക്കോബായ കുടുംബത്തിൽ ഐസക് – മറിയാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. ബാല്യം മുതൽ ആത്മീയ തല്പരനായിരുന്നു. സണ്ടേസ്കൂൾ വിദ്യര്തിയായിരിക്കെ യേശുവിനെ രക്ഷിതാവായി സ്വീകരിച്ചു. 1958 ഇൽ വൈദീക പഠനത്തിനു ശേഷം പട്ടം സ്വീകരിച്ചു വൈദീകനായി. പത്തു വർഷം കോട്ടയം ജില്ലയിൽ വിവിധ പള്ളികളിൽ ശുശ്രൂഷിച്ചു.
യാക്കോബായ സഭയുടെ വചനവിരുദ്ധ നിലപാടുകൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ വിശ്വാസികളെ ബോധവൽക്കരിച്ചു. പലപ്പോഴും സഭാനേതൃത്വം അച്ഛനെ വിസ്തരിക്കുകയും സഭാനടപടികളും ഉപദേശങ്ങളും ലംഖിക്കരുതെന്നു മുന്നറിയിപ്പ് നല്കുകയും ചെയ്തു.
കങ്ങഴ ചെറ്റെടം പള്ളി വികാരിയായിരിക്കെ 1966 ഇൽ ഓഗസ്റ്റ്‌ 3 നു മണിമലയാറ്റിൽ സി സി മാത്യു എന്ന ജോർജ് സാറിന്റെ കൈക്കീഴിൽ വിശ്വാസസ്നാനം സ്വീകരിച്ചു. സ്നാനമെറ്റെങ്കിലും പൌരോഹിത്യം ഉപേക്ഷിച്ചില്ല. എന്നാൽ അച്ഛന്റെ സ്നാന വാർത്ത വൻ പ്രാധാന്യത്തോടെ സീയോൻകാഹളം മാസികയിൽ അച്ചടിച്ച്‌ വന്നതോടെ സഭ കാനം അച്ഛനെ മുടക്കി.
കേരളത്തിൽ പെന്തകോസ്ത് സഭകൾ സഭാ വിഭാഗ വ്യത്യസമെന്യെ കാനം അച്ഛനെ പ്രസംഗകാൻ എന്ന നിലയില അംഗീകരിച്ചു ആദരിച്ചു. വിശ്രമമില്ലാതെ 1967 മുതൽ കഴിഞ്ഞ 46 വർഷമായി അദേഹം പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്നു.
[/toggle]

[toggle type=”gray” title=”” active=”active”]


The People That Know Their God Shall Prevail And Succeed – Kanam Achen


[/toggle]

[toggle type=”gray” title=”” active=”active”]


Thirsting And Hungering For God – Kanam Achen – Malayalam / English Message


[/toggle]