Yeshuvin snehathal ennullam with lyrics & Download MP3

Yeshuvin snehathal ennullam with lyrics & Download MP3

 

Yeshuvin snehathal ennullam pongunne
Than sneha maadhurayam chintha theethamathre
Ha ethra aazhame Yeshuvin snehame
Aayathin dhyanamen jeevitha bhagyame

Loka sthapanam munpenneyum kandallo
Lokathil vannu than jeevane thannallo
Ethreyo shreshtamam swargeeya viliyal
Enneyum yogyayay enniya snehame

Karthavam kunjattin kalyana naalathil
Kaanthayay than munpil enneyum nirthuvan
Khoramam paadukal krooraram yoodharal
Kaaranamillathe sahicha snehame

Veendeduppin gaanam paadum njan seeyonil
vin dootharkkum paadan asaadhyameyathu
Kalvary giriyil kaal karam thulecha
Kunjadam priyanin snehamen gaaname

യേശുവിന്‍ സ്നേഹത്താല്‍ എന്നുള്ളം പൊങ്ങുന്നേ (2)
തന്‍ സ്നേഹ മാധുര്യം ചിന്താതീതം അത്രേ (2)
ഹാ എത്ര ആഴമേ യേശുവിന്‍ സ്നേഹമേ (2)
ആയതിന്‍ ധ്യാനമെന്‍ ജീവിത ഭാഗ്യമേ (2)

ലോകസ്ഥാപനം മുന്‍-പെന്നെയും കണ്ടല്ലോ (2)
ലോകത്തില്‍ വന്നു തന്‍ ജീവനെ തന്നല്ലോ (2)
എത്രയോ ശ്രേഷ്ടമാം സ്വര്‍ഗ്ഗീയ വിളിയാല്‍ (2)
എന്നെയും യോഗ്യനായ് എണ്ണിയ സ്നേഹമേ (2)

കര്‍ത്താവാം കുഞ്ഞാട്ടിന്‍ കല്യാണ നാളതില്‍ (2)
കാന്തയായ് തന്‍-മുന്‍പില്‍ എന്നെയും നിര്‍ത്തുവാന്‍ (2)
ഘോരമാം പാടുകള്‍ ക്രൂരരാം യൂദരാല്‍ (2)
കാരണം ഇല്ലാതെ സഹിച്ച സ്നേഹമേ (2)

വീണ്ടെടുപ്പിന്‍ ഗാനം പാടും ഞാന്‍ സീയോനില്‍ (2)
വിണ്‍ ദൂതര്‍ക്കും പാടാന്‍ അസാദ്ധ്യമേയത് (2)
കാല്‍വരി ഗിരിയില്‍ കാല്‍കരം തുളച്ച (2)
കുഞ്ഞാടാം പ്രിയനിന്‍ സ്നേഹമെന്‍ ഗാനമേ (2)

Download MP3