Vishudhiye thikachu nam with lyrics & Download MP3

Vishudhiye thikachu nam with lyrics & Download MP3

1) Vishudhiye thikachu nam orungi nilka
Priyan varuvathin thamasamereilla-thante
Vagdathangal palathum niraverunne-orungeedam

2) Yudhangal kshamangal bhukampam-pala
Vyathikalal jenam nasichidunne- rajyam
Rajyangalodethirthu thudangiyallo-orungeedam;-

3) Kottarangal thudangi kottil vare-jenam
Kannuneer thazhvarayilallayo-oru
Swosthathayumilla manushyarkihe – orungeedam;- (Vishudhiye thikachu nam)

4) Aakasathin sakthi ilakunnathal- bhoovil
Enthu bhavikumennorthukonde-jenam
Pedichu nirjeevaraidunne-orungeedam;-

5) Budhimanmar palar veenidunne-daiva
Shakthi thyajichavarodidunne-loka
Mohangalkathinarai theerunnathal – orungeedam;-(Vishudhiye thikachu nam)

6) Megarudanai vannidume- pathi-
nairam perilum sundaran than-thante
komala’rupam kandanannippan-orungeedam;-

7) Malinnya pettidathodiduka manavalan
Varavettam aduthu poi maniyarayil
Poi’nam aaswasippan – orungeedam;

1 വിശുദ്ധിയെ തികച്ചു നാം ഒരുങ്ങിനിൽക്
പ്രിയൻവരുവതിൽ താമസമേറെയില്ല-തന്‍റെ
വാഗ്ദത്തങ്ങൾ പലതും നിറവേറുന്നേ ഒരുങ്ങീടാം

2 യുദ്ധങ്ങൾ, ക്ഷാമങ്ങൾ, ഭൂകമ്പം പല-
വ്യാധികളാൽ ജനം നശിച്ചിടുന്നു രാജ്യം
രാജ്യങ്ങളോടെതിർത്തു തുടങ്ങിയല്ലോ ഒരുങ്ങീടാം

3 കൊട്ടാരങ്ങൾ തുടങ്ങി കൊട്ടിൽ വരെ ജനം
കണ്ണുനീർ താഴ്വരയിലല്ലയോ-ഒരു
സ്വസ്ഥതയുമില്ല മനുഷ്യർക്കിഹെ ഒരുങ്ങീടാം ( വിശുദ്ധിയെ തികച്ചു)

4 ആകാശത്തിൻ ശക്തി ഇളകുന്നതാൽ ഭൂവിൽ
എന്തു ഭവിക്കുമെന്നോർത്തുകൊണ്ട് ജനം
പേടിച്ചു നിർജ്ജീവരായിടുന്നേ ഒരുങ്ങീടാം

5 ബുദ്ധിമാന്മാർ പലർ വീണിടുന്നേ ദൈവ
ശക്തി ത്യജിച്ചവരോടിടുന്നേ ലോക
മോഹങ്ങൾക്കധീനരായ് തീരുന്നതാൽ ഒരുങ്ങീടാം ( വിശുദ്ധിയെ തികച്ചു)

6 മേഘാരൂഢനായി വന്നിടുമെ പതി-
നായിരം പേർകളിൽ സുന്ദരൻ താൻ തന്‍റെ
കോമളരൂപം കണ്ടാനന്ദിപ്പാൻ ഒരുങ്ങീടാം

7 മാലിന്യപ്പെട്ടിടാതോടിടുക മണവാളൻ
വരവേറ്റം അടുത്തുപോയി മണിയറയിൽ
പോയി നാം ആശ്വസിപ്പാൻ ഒരുങ്ങീടാം( വിശുദ്ധിയെ തികച്ചു)

Download MP3