Thedivanno dhoshiyam enneyum with lyrics & Download MP3

Thedivanno dhoshiyam enneyum with lyrics & Download MP3

 

Thedivanno dhoshiyam enneyum enneyum natha
Ithramam sneham uyirkoduthenikai
Mannava varnnippan eluthallenikku

1 Kshonithale ksheenam bhavichidathenneyum natha
Aanippazhuthulla panikalale
Preenichanugrehicheeduka nithyam

2 Poshippika pathya vachanamam ksheerathalenne
Nirmmala thoyam nithyam kudippichu
Pachapul shayyayil kidathidunnenne

3 Nirthiduka kalankamatteshuve karaillathenne
Palunku kadal theerathirunnu janente
Madhura gana rethamathileri gemippan

4 Kunjadinte kude gemichavar padume modhal
Seeyon malayil seemayattanandham
Enninim labhikumo malprana natha

തേടിവന്നോ ദോഷിയാം എന്നെയും എന്നെയും നാഥാ
ഇത്രമാം സ്നേഹം ഉയിർകൊടുത്തെനിക്കായ്
മന്നവാ വർണ്ണിപ്പാനെളുതല്ല എനിക്ക്

1 ക്ഷോണിതലെ ക്ഷീണം ഭവിച്ചിടാതെന്നെയും നാഥാ
ആണിപ്പഴുതുള്ള പാണികളാലെ
പ്രീണിച്ചനുഗ്രഹിച്ചിടുക നിത്യം

2 പോഷിപ്പിക്കാ പഥ്യവചനമാം ക്ഷീരത്താലെന്നെ
നിർമ്മലതോയം നിത്യം കുടിപ്പിച്ച്
പച്ചപ്പുൽ ശയ്യയിൽ കിടത്തിടുന്നോനെ

3 നിർത്തിടുക കളങ്കമേറ്റേശുവേ കറയില്ലാതെന്നെ
പളുങ്കുകടൽത്തീരത്തങ്ങു ഞാനെന്റെ
മധുരഗാനരഥമതിലേറി ഗമിപ്പാൻ

4കുഞ്ഞാടിന്റെ കൂടെ ഗമിച്ചവർ പാടുമേ മോദാൽ
സീയോൻ മലയിൽ സീമയറ്റാനന്ദം
എന്നിനീം ലഭിക്കുമോ മൽപ്രാണനാഥാ

Download MP3