Sthothra geetham paaduka nee maname with lyrics & Download MP3

Sthothra geetham paaduka nee maname with lyrics & Download MP3

l

Sthothra geetham paaduka nee maname
Karthan jeyam nalkidum nischayame

1 Thazhahayil namme orthavane
Veezhchayenniye kaathavane
Kaazhchayaalalla viswasthaala
Vaazhchayeki nithyam cherthavane

2 Sathruvin thala thakarthavane
Maathrayil jeyam thannavane
Sathru mumbaake mesaorukkum
Mithranaamesuvey sthuthi maname

3 Kashtavum mahaasaasanayum
Ninnayumulla dinavumithe
Ullam kalakkum kallasahodarar
Bhallura chyyukilenthubhayam

4 Onnilum pathareedaruthe
Kanneerin vazhi poidilum
Mannavaril mannavan ninnodukoode
Ennumavan ninne vazhi nadathum

5 Parayil ninnu then pozhiyum
Jeevaneeril ninnu nee kudikum
Marubhu preyanam kazhiyum vareyum
Marakumavan ninne chirakadiyil

സ്തോത്ര ഗീതം പാടുക നീ മനമേ
കർത്തൻ ജയം നൽകിടും നിശ്ചയമേ

1 താഴ്ചയിൽ എന്നെ ഓർത്തവനേ
വീഴ്ചയെന്നിയെ കാത്തവനെ
കാഴ്ചയാലല്ല വിശ്വാസത്താലെ
വാഴ്ചയേകി നിത്യം ചേർത്തവനെ

2 ശത്രുവിൻ തല തകർത്തവനെ
മാത്രയിൽ ജയം തന്നവനെ
ശത്രു മുമ്പാകെ മേശയൊരുക്കും
മിത്രനാം യേശുവേ സ്തുതിമനമേ

3 കഷ്ടവും മഹാശാസനയും
നിന്ദയുമുള്ള ദിനവുമിതേ
ഉള്ളം കലക്കും കള്ള സഹോദരർ
ഭള്ളുര ചെയ്യുകിലെന്തു ഭയം

4 ഒന്നിലും പതറീടരുതേ
കണ്ണീരിൻ വഴിപോയീടിലും
മന്നരിൽ മന്നവൻ നിന്നോടുകൂടെ
എന്നുമവൻ നിന്നെ വഴിനടത്തും

5 പാറയിൽ നിന്നു തേൻ പൊഴിയും
ജീവനീരിൽ നിന്നും കുടിക്കും
മരുഭൂപ്രയാണം കഴിയും വരെയും
മറയ്ക്കുമവൻ നിന്നെ ചിറകടിയിൽ

Download MP3