Neelakasha konil thooven megha theril with lyrics & Download MP3

Neelakasha konil thooven megha theril with lyrics & Download MP3

 

Neelakasha konil thooven megha theril
Aagathanum mishiha Nadhanu surageetham paadam
Aakashathin keezhil maanava rekshanayi
Nithyam vaazhum Yeshu maheshanu jaya geetham paadam
Karaghoshathal kinnara veenakalal
Sthuthi vachanathal thiru geethikalal
Sainyangal than Naadhanu nithyam keerthanamekidam…(Neelakasha)

Neelambarame vaaroli thingum thaarakale vaar mazhaville
Ninnoliyal punchiri thookum ponnum kathiravane
Kaattarukale kalakalamothum aruvikale poonkuruvikale
Aazhikale chinnichitharum poothiramaalakale
Vaazhthipaadiduvin kaahalamekiduvin
Surabila geethikalal onnay chernniduvin
Unnathaneeshan nithya mahonnathaneshu maheshanavan
Mannil vaanava rekshayorukkan jeevan nalkiyavan …(Neelakasha)

Parvatha niraye kannukal chimmum poovukale poompattakale
Theli vaanil paari nadakkum kunji paravakale
Bhoovasikale manjani veyile pakalukale poompularikale
Thoomanjin koode nadakkum kaatte poomkulire
Aaradhichiduvin paadi namichiduvin
Thiru mozhi kettiduvan kaathukalorthiduvin
Ennum namme kaathu bharikkum paalakanavanallo
Sathya velicham pakaran vazhiyil vachana vilakkallo …(Neelakasha)

നീലാകാശക്കോണില്‍ തൂവെണ്മേഘത്തേരില്‍
ആഗതനാകും മിശിഹാ നാഥനു സുരഗീതം പാടാം
ആകാശത്തിന്‍ കീഴില്‍ മാനവ രക്ഷകനായി
നിത്യം വാഴും യേശു മഹേശനു ജയഗീതം പാടാം 
കരഘോഷത്താല്‍ കിന്നരവീണകളാല്‍ 
സ്തുതി വചനത്താല്‍ തിരുഗീതികളാല്‍
സൈന്യങ്ങള്‍ തന്‍ നാഥനു നിത്യം കീര്‍ത്തനമേകീടാം (നീലാകാശ..)                       

നീലാംബരമേ വാരൊളി തിങ്ങുംതാരകളേ വാര്‍മഴവില്ലേ
നിന്നൊളിയാല്‍ പുഞ്ചിരി തൂകും പൊന്നും കതിരവനേ
കാട്ടാറുകളേ കളകളമോതുംഅരുവികളേ പൂങ്കുരുവികളേ
ആഴികളേ ചിന്നിച്ചിതറും പൂത്തിരമാലകളേ
വാഴ്ത്തിപ്പാടിടുവിന്‍ കാഹളമേകിടുവിന്‍
സുരഭില ഗീതികളാല്‍ ഒന്നായ്‌ ചേര്‍ന്നിടുവിന്‍
ഉന്നതനീശന്‍ നിത്യമഹോന്നതന്‍യേശുമഹേശനവന്‍
മന്നില്‍ മാനവ രക്ഷയൊരുക്കാന്‍ ജീവന്‍ നല്‍കിയവന്‍ (നീലാകാശ..)                       

പര്‍വ്വത നിരയേ കണ്ണുകള്‍ ചിമ്മുംപൂവുകളേ പൂമ്പാറ്റകളേ
തെളിവാനില്‍ പാറി നടക്കും കുഞ്ഞിപ്പറവകളേ
ഭൂവാസികളേ മഞ്ഞണി വെയിലേപകലുകളേ പൂമ്പുലരികളേ
തൂമഞ്ഞിന്‍ കൂടെ നടക്കും കാറ്റേ പൂങ്കുളിരേ
ആരാധിച്ചിടുവിന്‍ പാടിവരിച്ചിടുവിന്‍
തിരുമൊഴി കേട്ടിടുവാന്‍ കാതുകളോര്‍ത്തിടുവിന്‍
എന്നും നമ്മെ കാത്തു ഭരിക്കും പാലകനവനല്ലോ
സത്യവെളിച്ചം പകരാന്‍ വഴിയില്‍ വചനവിളക്കല്ലോ (നീലാകാശ..)

Download MP3