Nalla devane njangal ellavareyum with lyrics

Nalla devane njangal ellavareyum with lyrics

 

Nalla devane njangal ellavareyum
Nallathakki nin ishtathe chollidename

1 Pacha mechilil njangal menjiduvanai
Mechamayaharathe nee nalkidename

2 Andhakaramam ee loka yathrayil
Benduvayirunnu vazhi kattidename

3 Impameriya nin anpulla sworam
Mumpe nadannu sada kelppikkename

4 Veda vakyangal njangalkkadayamavan
Veda nathane ninte njanam nalkuke

5 Santhosham sada njangal chindayil vazhan
Santhoshathe njangalkkinnu danam cheyuke

6 Thathanathmanum priya nithya puthranum
Sadaram sthuthi sthothram ennum chollunnen

നല്ല ദേവനെ ഞങ്ങള്‍ എല്ലാവരെയും
നല്ലതാക്കി നിന്നിഷ്ടത്തെ ചൊല്ലിടെണമേ

1 പച്ച മേച്ചിലില്‍ ഞങ്ങള്‍ മേഞ്ഞിടുവാനായ്‌
മെച്ചമാം ആഹാരത്തെ നീ നല്കീടെണമേ

2 അന്ധകാരമാം ഈ ലോക യാത്രയില്‍
ബന്ധുവായിരുന്നു വഴി കാട്ടിടെണമേ

3 ഇമ്പമേറിയ നിന്‍ അന്‍പുള്ള സ്വരം
മുന്‍പേ നടന്നു സദാ കേള്‍പ്പിക്കേണമേ

4 വേദവാക്യങ്ങള്‍ ഞങ്ങള്‍ക്കാദായമാവാന്‍
വേദ നാഥനേ നിന്റെ ജ്ഞാനം നല്കുകെ

5 സന്തോഷം സദാ ഞങ്ങള്‍ ചിന്തയില്‍ വാഴാന്‍
സന്തോഷത്തെ ഞങ്ങള്‍ക്കിന്നു ദാനം ചെയ്യുകേ

6 താതനാത്മനും പ്രിയ നിത്യ പുത്രനും
സാദരം സ്തുതി സ്‌തോത്രം എന്നും ചൊല്ലുന്നേ