Geetham geetham jaya jaya geetham with lyrics & Download MP3

Geetham geetham jaya jaya geetham with lyrics & Download MP3

 

Geetham geetham jaya jaya geetham
Paaduvin sodhararai nammal
Yesu nadhan jeevikkunnathinal
Jaya geetham paadiduveen

1 Papam sapam sakalavum theerpan
Avatharichihei naranai daiva
Kopatheeyil ventherinjavanaam
Rekshakan jeevikkunnu

2 Ulaka mahanmarakhilavum orupol
Urangunnu kallarayil nammal
Unnathan Yesu maheswaran maathram
Uyarathil vaanidunnu

3 Kalushathayakatti Kannuneer thudappeen
Ulsukarayirippeen nammal
Athma nathen jeevikkave ini
Alasatha sariyaamo

4 Vaathilukalai ningal thalakale uyarthin
Varunnitha Jayarajan ningal
Uayarnnirippim kathakukale
Sareeyesure sweekarippan

ഗീതം ഗീതം ജയ ജയ ഗീതം
പാടുവിൻ സോദരരേ നമ്മൾ
യേശുനാഥൻ ജീവിക്കുന്നതിനാൽ
ജയഗീതം പാടിടുവിൻ

1 പാപം ശാപം സകലവും തീർപ്പാൻ
അവതരിച്ചിഹെ നരനായ് – ദൈവ
കോപത്തീയിൽ വെന്തെരിഞ്ഞവനാം
രക്ഷകൻ ജീവിക്കുന്നു;-

2 ഉലകമഹാന്മാർ അഖിലരുമൊരുപോൽ
ഉറങ്ങുന്നു കല്ലറയിൽ – നമ്മൾ
ഉന്നതനേശു മഹേശ്വരൻ മാത്രം
ഉയരത്തിൽ വാണിടുന്നു;-

3 കലുഷതയകറ്റി കണ്ണുനീർ തുടപ്പിൻ
ഉൽസുകരായിരിപ്പിൻ – നമ്മൾ
ആത്മനാഥൻ ജീവിക്കവേ ഇനി
അലസത ശരിയാമോ;-

4 വാതിലുകളെ നിങ്ങൾ തലകളെ ഉയർത്തീൻ
വരുന്നിതാ ജയരാജൻ-നിങ്ങൾ
ഉയർന്നിരിപ്പിൻ കതകുകളെ ശ്രീ
യേശുവേ സ്വീകരിപ്പാൻ;-

Download MP3