Daivsannidhou njan sthothram with lyrics & Download MP3

Daivsannidhou njan sthothram with lyrics & Download MP3

 

1 Daivsannidhou njan sthothram padidum
Daivam nalkiya nanmakalkai
Daivam eki than sunuve papi enikai
Hallelujah geetham padum njan -Daivsannidhou…

Paadi sthuthikum njan paadi sthuthikum
Sthothrageetham paadi sthuthikum
Paadi sthuthikum…

2 Andakaramen andaramgathe
Bandanam cheithadimayakki -Andakaramen…
Bendurabhanam than swanta puthranal
Bendanangal’azichuvallo -Bendurabhanam…
Paadi sthuthikum…

3 Shathruvamenne puthranakuvan
Puthrane kurisil’elpichu -Shathruvamenne…
Puthra’thawm nalki ha ethra sawbhayam -Puthrane…
Sthothrageetham paadi sthuthikum -Puthra’thawm…
Paadi sthuthikum…

4 Vilichu enne velichamakki
Vilichavanyi shobippan -Vilichu…
Oli’vitharum nal theli’vachanam
Eliyavanennum ghoshikum -Oli’vitharum…
Paadi sthuthikum…

1 ദൈവസന്നിധൗ ഞാൻ സ്തോത്രം പാടിടും
ദൈവം നൽകിയ നന്മകൾക്കായ്
ദൈവം ഏകി തൻ സൂനുവേ പാപി എനിക്കായ്
ഹല്ലേലുയ്യ ഗീതം പാടും ഞാൻ -ദൈവസന്നിധൗ…

പാടി സ്തുതിക്കും ഞാൻ പാടി സ്തുതിക്കും
സ്തോത്രഗീതം പാടി സ്തുതിക്കും
പാടി സ്തുതിക്കും…..

2 അന്ധകാരമെൻ അന്തരംഗത്തെ
ബന്ധനം ചെയ്തടിമയാക്കി -അന്ധകാരമെൻ…
ബന്ധുരാഭനാം തൻ സ്വന്ത പുത്രനാൽ
ബന്ധനങ്ങളഴിച്ചുവല്ലോ -ബന്ധുരാഭനാം…
പാടി സ്തുതിക്കും….

3 ശത്രുവാമെന്നെ പുത്രനാക്കുവാൻ
പുത്രനെ കുരിശിലേൽപ്പിച്ചു -ശത്രുവാമെന്നെ…
പുത്രത്വം നൽകി ഹാ എത്ര സൗഭാഗ്യം -പുത്രത്വം…
സ്തോത്രഗീതം പാടി സ്തുതിക്കും -പുത്രത്വം…
പാടി സ്തുതിക്കും….

4 വിളിച്ചു എന്നെ വെളിച്ചമാക്കി
വിളിച്ചവനായി ശോഭിപ്പ‍ാൻ -വിളിച്ചു…
ഒളിവിതറും നൽ തെളിവചനം
എളിയവനെന്നും ഘോഷിക്കും -ഒളിവിതറും…
പാടി സ്തുതിക്കും….

Download MP3