Bhaktharin viswasa jeevitham with lyrics & Download MP3

Bhaktharin viswasa jeevitham with lyrics & Download MP3

 

Bhaktharin viswasa jeevitham pol ithra
Bhadramam jeevitham vere undo
Sworga pithavinte divya bhandarathe
Swondhamai kandu than jeevitham cheyunna

1 Annya dhesathu paradhesiyai
Mannithil kudara vasikalai
Unnathanam daivam silpiyai nirmicha
Van nagarathinai kathu vasikunna

2 Papathin thalkala bhogam venda
Daiva janathinte kashtam mathi
Misrayim nikshepa vasthukale kaalum
Kristhuvin nindhaye sampathennennunna

3 Bhuddimuttokeyum purnnamayi
Kristuvin thante dhanathinothu
Therthu tharunnoru nammude devane
Sthethram padeduvan halleluyah amen

ഭക്തരിൻ വിശ്വാസജീവിതം പോൽ ഇത്ര
ഭദ്രമാം ജീവിതം വേറെയുണ്ടോ;
സ്വർഗ്ഗപിതാവിന്‍റെ ദിവ്യഭണ്ഡാരത്തെ
സ്വന്തമായ് കണ്ടുതൻ ജീവിതം ചെയ്യുന്ന

1 അന്യദേശത്തു പരദേശിയായ്
മന്നിതിൽ കൂടാര വാസികളായ്;
ഉന്നതനാം ദൈവം ശിൽപിയായ് നിർമ്മിച്ച
വൻ നഗരത്തിനായ് കാത്തു വസിക്കുന്ന;-

2 പാപത്തിൻ തൽക്കാലഭോഗം വേണ്ടാ
ദൈവജനത്തിന്‍റെ കഷ്ടം മതി;
മിസ്രയീം നിക്ഷേപവസ്തുക്കളെക്കാളും
ക്രിസ്തുവിൻ നിന്ദയെ സമ്പത്തെന്നെണ്ണുന്ന;-

3 ബുദ്ധിമുട്ടൊക്കെയും പൂർണ്ണമായി
ക്രിസ്തുവിൽ തന്‍റെ ധനത്തിനൊത്തു;
തീർത്തു തരുന്നൊരു നമ്മുടെ ദേവന്നു
സ്തോത്രം പാടിടുവിൻ ഹല്ലേലുയ്യാ
ആമേൻ;-

Download MP3

Comments

  1. Can u put an option to download this song

  2. Bhaksandramaya song I feel ever hit

Comments are closed.