Aathmavin shakthiyal anudhinam nadathum with lyrics & Download MP3

Aathmavin shakthiyal anudhinam nadathum with lyrics & Download MP3

Aathmavin shakthiyal anudhinam nadathum
yeshuvente koodeyullathal
Ini kleshangalil ente sharanamavan
Bhoovil eathum njan bahayappedilla -Ini kleshangalil…

Ente daivathale sakalathinum
Mathiyayavan njan ennarinjeedunnu
Ente thaazhchaayilum samrudhiyilum
Aathmavin balamenne nadathidunnu
Njan lajjithanay theernniduvan ida varilla
Ente aavashayangal arinjenne nadathidum than -Njan lajjithanay..
(Aathmavin…)

Aaradhidum njan aathmavil avane
Eathethu nerathum
Ente rogangalil nalla vaidhayanavan
Bhoovil ennum njan paadi pukazhthum -Ente rogangalil…
Ente daivathale…
(Aathmavin…)

Karthan karangal kurukiyittillathal
Ennum njan jayam praapikkum
Ente nashtangale laabhamakkunnavan
Avan ennum sthuthikku yogyan -Ente nashtangale…
Ente daivathale…
(Aathmavin…)

ആത്മാവിൻ ശക്തിയാൽ അനുദിനം നടത്തും
യേശു എന്റെ കൂടെയുള്ളതാൽ
ഇനി ക്ളേശങ്ങളിൽ എന്റെ ശരണമവൻ
ഭൂവിൽ ഏതും ഞാൻ ഭയപ്പെടില്ല -ഇനി ക്ളേശങ്ങളിൽ…

എന്റെ ദൈവത്താലെ സകലത്തിനും-
മതിയായവൻ ഞാൻ എന്നറിഞ്ഞിടുന്നു-
എന്റെ താഴ്ചയിലും സമൃദ്ധിയിലും-
ആത്മാവിൻ ബലം എന്നെ നടത്തിടുന്നു
ഞാൻ ലജ്ജിതനായ് തീർന്നിടുവാൻ ഇടവരില്ല
എന്റെ ആവശ്യങ്ങളറിഞ്ഞെന്നെ നടത്തിടും താൻ -ഞാൻ ലജ്ജിതനായ്…
(ആത്മാവിൻ…)

ആരാധിച്ചിടും ഞാൻ ആത്മാവിൽ അവനെ
ഏതേതു നേരത്തിലും,
എന്റെ രോഗങ്ങളിൽ നല്ല വൈദ്യനവൻ
ഭൂവിൽ എന്നും ഞാൻ പാടി പുകഴ്ത്തും -എന്റെ രോഗങ്ങളിൽ…
എന്റെ ദൈവത്താലെ…
(ആത്മാവിൻ…)

കർത്തൻ തൻ കരങ്ങൾ കുറുകിയിട്ടില്ലതാൽ
എന്നും ജയം ഞാൻ പ്രാപിക്കും,
എന്റെ നഷ്ടങ്ങളെ ലാഭമാക്കുന്നവൻ
അവൻ എന്നും സ്തുതിക്കു യോഗ്യൻ – എന്റെ നഷ്ടങ്ങളെ…
എന്റെ ദൈവത്താലെ…
(ആത്മാവിൻ…)

Download MP3